Newsperseconds.com

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കം

Untitled 1

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം കണ്ടെത്തി. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ ആണ് മരിച്ചത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കാറില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Share this Article

Leave a Comment