Newsperseconds.com

മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയത് അംഗീകരിക്കാനാവില്ല; പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നു; എകെ ബാലന്‍

Untitled 1

തിരുവനന്തപുരം: പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍. പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരാളില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചില്ല. കൂടാതെ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

അന്‍വറിന് ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അറിയില്ല. അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ പറഞ്ഞ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അന്‍വറിന് പാര്‍ട്ടി വലിയ പിന്തുണ നല്‍കി. പക്ഷേ കാത്തിരുന്നില്ല. ഒരാഴ്ച്ച കൂടി കാത്തിരിക്കാമായിരുന്നു. അന്‍വര്‍ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലാസെക്രട്ടറി കാക്കിയിട്ട ആര്‍എസുഎസുകാരണെന്നാണ് അദ്ദേഹം പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അന്‍വറിന്റെ ശ്രമം. ആര്‍എസ്എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യുഡിഎഫ് അജണ്ട അന്‍വര്‍ നടപ്പിലാക്കുകയാണെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി.

Share this Article

Leave a Comment