Newsperseconds.com

മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നത് ഖേദകരം; മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം മതമൗലികവാദികള്‍ എന്ന പരാമര്‍ശം അംഗീകരിക്കാനാവില്ല; പിവി അന്‍വറിന് പിഎഫ്‌ഐ ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

മലപ്പുറം: പിവി അന്‍വറിനെ നേരിടാന്‍ പാലോളിയെ ഗോദയില്‍ ഇറക്കിയത് സിപിഎം ഗതികേടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍സി രാജീവ്ദാസ്. പിവി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് പാലോളി മുഹമ്മദ് കുട്ടി ആരോപിച്ചത് അംഗീകരിക്കാനാവില്ലെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും മുസ്ലീംങ്ങള്‍ എല്ലാം എസ്ഡിപിഐയോ പോപ്പുലര്‍ഫ്രണ്ടോ അല്ലെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന് പിഎഫ്‌ഐ ബന്ധമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.

അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് മലപ്പുറത്തുള്ള മുസ്ലീങ്ങളാണെന്നും അവര്‍ മതമൗലിക സംഘടനയിലുള്ളവരാണെന്നുമാണ് പാലോളിയുടെ പരാമര്‍ശം. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ പോലെ മതേതര വാദം പറയുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്തരത്തില്‍ തരം താണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്ന് ആര്‍.സി രാജീവ്ദാസ് വിമര്‍ശിച്ചു. മുസ്ലീം സമുദായത്തെ മതമൗലികവാദികളായി ചിത്രീകരിക്കാന്‍ സിപിഎം നടത്തുന്ന നീക്കത്തെ എതിര്‍ക്കപ്പെടേണ്ടതാണ്. മലപ്പുറത്തെ നല്ലവരായ മുസ്ലീം സമുദായത്തെ വേദനിപ്പിക്കുന്നതാണ് സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെന്നും ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം മതമൗലികവാദികളും എസ്ഡിപിഐ പ്രവര്‍ത്തകരുമാണന്ന പാലോളിയുടെ പ്രസ്താവന പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ എന്ന് സിപിഎമ്മും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

പാലോളി മുഹമ്മദ്കുട്ടിയുടെ പ്രസ്താവന തികച്ചും ഖേദകരമാണ്. പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് എല്ലാവരും മതമൗലികവാദികളാണെന്ന് പറയാന്‍ സാധിക്കില്ല. അന്‍വറിന് പിഎഫ്‌ഐ ബന്ധമോ എസ്ഡിപിഐ ബന്ധമോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ്. അതല്ലാതെ മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനകള്‍ നിര്‍ത്തേണ്ടത് അനിവാര്യമാണ്. സിപിഎമ്മിന്റെ ഇപ്പോഴത്തെ ഭരണപരാജയം മറച്ചുവെക്കാന്‍ വേണ്ടിയാണ് മുസ്ലീം സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്. ജനം ഒത്തുകൂടിയെങ്കില്‍ അത് സിപിഎമ്മിനോടുള്ള ഭരണ വിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. സിപിഎം ജനങ്ങളില്‍ നിന്ന് അകന്നു പോയിരിക്കുന്നുവെന്നതിനുള്ള സൂചനയാണ് നല്‍കിയിരിക്കുന്നത്. ഇതാണ് അന്‍വറിന് ഉണ്ടായ പിന്തുണയുടെ കാരണമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

അതേ സമയം, കേരളത്തിലെ രാഷ്ട്രീക്കാരും സാമുദായിക നേതാക്കന്മാരും തമ്മിലുള്ള സൗഹാര്‍ദ്ദത്തെ അന്‍വര്‍ അടച്ചാക്ഷേപിക്കുകയാണ്. മതസൗഹാര്‍ദ്ദങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യപ്പെടുന്നു. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍ മതസൗഹാര്‍ദ്ദങ്ങള്‍ വളരണം. എന്നാല്‍ പിവി അന്‍വര്‍ രാഷട്രീയക്കാരുടെയും സാമുദായിക നേതാക്കന്മാരുടേയും മതസൗഹാര്‍ദ്ദത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല. രാഷ്ട്രീയക്കാരും സാമുദായിക നേതാക്കന്മാരും പരസ്പരം കൊമ്പുകോര്‍ക്കേണ്ടവരെല്ലെന്നും അന്‍വറിന്റെ തീവ്രവാദ പരാമര്‍ശങ്ങള്‍ നിര്‍ത്തണമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.

 

 

Share this Article

Leave a Comment