തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗന് പിന്നാലെ മകന്‍ അഖില്‍ ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖില്‍ ജിത്തിനെ മാറനല്ലൂര്‍ ടൗണ്‍ ബ്രാഞ്ചില്‍ എത്തിച്ച് തെളിവെടുത്തു.
അഖില്‍ ജിത്തിന്റെ സാന്നിധ്യത്തിലാണ് ലോക്കറുകള്‍ അടക്കം ഇഡി പരിശോധിക്കുന്നത്. കേസില്‍ ഇഡിയുടെ നിര്‍ണ്ണായക നീക്കമാണ് ഇത്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ കണ്ടല ബാങ്ക് ടൗണ്‍ ശാഖയില്‍ എത്തി.