ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി. ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചല്‍ തന്നെ ജേതാക്കളായി തുടരും. വീയപുരം ചുണ്ടന് തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ അപ്പീലാണ് ജൂറി കമ്മിറ്റി തള്ളിയത്. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് വീയപുരം ചുണ്ടന്റെ തീരുമാനിച്ചിരിക്കുന്നത്.
0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പരാതിയും തള്ളി. കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബും കുമരകം ടൗണ്‍ ബോട്ട് ക്ലബുമാണ് പരാതി നല്‍കിയിരുന്നത്. കൂടിയാലോചനകളില്ലാതെ തിടുക്കത്തില്‍ ഫലം പ്രഖ്യാപിച്ചു എന്നായിരുന്നു വിബിസിയുടെ പരാതി.