Newsperseconds.com

നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ കയ്യാങ്കളി; നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് താക്കീത്

Untitled 1

നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് താക്കീത്. ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, സജീവ് ജോസഫ് എന്നിവരെയാണ് സഭ താക്കീത് ചെയ്തത്. ഡയസില്‍ കയറുകയും സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാര്‍ലമെന്ററി മര്യാദയുടെ ലംഘനമാണെന്ന് കണ്ടാണ് ഇപ്പോഴുള്ള നടപടിയെന്ന് പ്രമേയം അവതരിപ്പിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി എംബി രാജേഷ് വ്യക്തമാക്കി. പ്രതിപക്ഷം സഭാചട്ടം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, സ്പീക്കറെ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് നമുക്ക് മനസ്സിലാക്കാം പക്ഷേ നിയമസഭയുടെ അന്തസ്സ് പ്രതിപക്ഷം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടി ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. ആദ്യമായിട്ടല്ല സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയാല്‍ സാധാരണഗതിയില്‍ സഭ നടത്തിവച്ച് ചര്‍ച്ചയ്ക്ക് വിളിക്കും.

Share this Article

Leave a Comment