Newsperseconds.com

‘ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകുമല്ലോ, എന്റെ അഭിപ്രായം എന്റെ കയ്യിലിരുന്നാല്‍പ്പോരേ..; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ

Untitled 1

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. നാടിന്റെ പൊതുവായ വ്യക്തിത്വങ്ങളെ കാണുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതെന്ന് പിവി അന്‍വര്‍ പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകുമല്ലോ. ഞങ്ങളെ തമ്മില്‍ തല്ലിക്കാനോ, രാഷ്ട്രീയ മുതലെടുപ്പ് വല്ലതുമുണ്ടോ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം കുനുഷ്ഠ് ചോദ്യങ്ങള്‍ ചോദിക്കരുത്. അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായം. എന്റെ അഭിപ്രായം ഇപ്പോള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലല്ലോ. എന്റെ അഭിപ്രായം എന്റെ കയ്യിലിരുന്നാല്‍പ്പോരേ’ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തെ രക്ഷിക്കട്ടെ. ഞാനതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. എന്നെ ട്വിസ്റ്റ് ചെയ്ത് എവിടെയെങ്കിലും കൊണ്ടെങ്കിലും കെട്ടാമെന്ന് കരുതേണ്ട. ഈ വയസ്സന്‍ ഇതുവരെ വീഴാതെ ഇതുവരെ പോയി. എനിക്ക് എന്റെ അഭിപ്രായം കാണും. അതിപ്പോ പറയേണ്ട കാര്യമില്ല. ഇതൊന്നും ചര്‍ച്ചാ വിഷയമാക്കേണ്ടതില്ല’. ഡിഎംകെ രൂപീകരണത്തെപ്പറ്റി പത്രത്തില്‍ കണ്ടുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Share this Article

Leave a Comment