പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിവാദങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ വരത്തനല്ലെന്നും പാലക്കാട് വീടെടുത്തിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് താന്‍ വീടെടുത്തിട്ടുണ്ട്. മരണം വരെ തന്റെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ വിവാദം സൃഷ്ടിച്ചാല്‍ അതിന് പിന്നാലെ പോകില്ല. ചാണ്ടി ഉമ്മനെ കുറിച്ച് എന്തെല്ലാം പറഞ്ഞു. ചാണ്ടി ഉമ്മന്‍ ഇതാ വേദിയുടെ മുന്നില്‍ ഇരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിന് പ്രതികൂല സാഹചര്യമായിരുന്നു. മതേതരത്വത്തിന് ആധികാരിക വിജയം ഉണ്ടാകണം. തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമുണ്ട്. സിപിഐഎം-ബിജെപി നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നാലും വിജയം യുഡിഎഫിനുണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.