സംസ്ഥാന സര്‍ക്കാരിന്റെ നാലാമത് നൂറു ദിന പരിപാടികളോടനുബന്ധിച്ച് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകളുടെ സംസ്ഥാന ആര്‍ട്ട് ഗ്രൂപ്പായ അനുയാത്ര റിഥമിന്റെ പ്രഖ്യാപനം നാളെ. വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു പ്രഖ്യാപനം നിര്‍വഹിക്കും.
ചലച്ചിത്ര കലാ സാസംകാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് നേതൃത്വത്തിലാണ് കലാസംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്.
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ എന്ന പദ്ധതി വഴി കലാ സാഹിത്യ മേഖലകളില്‍ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരില്‍ നിന്ന് മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച പ്രതിഭകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.