വയനാട്: പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. പ്രദേശത്ത് വലിയ ശബ്ദത്തോടെ വൈദ്യുതലൈന്‍ പൊട്ടിവീണത് നാട്ടുകാര്‍ കെഎസ്ഇബി ജീവനക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വൈദ്യുതി നിലച്ചത് പരിശോധിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആനയെ സംസ്കരിക്കും. സമീപത്തെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ മാസവും വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ കാട്ടാന ചരിഞ്ഞിരുന്നു.