Newsperseconds.com

പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്; പോലീസ് റിപ്പോര്‍ട്ട് നല്‍കി

Untitled 1

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിന്‍ പോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍പോളി വിദേശയാത്ര നടത്തിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. കേസിലെ ആറാം പ്രതിയായിരുന്ന നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് പോലീസ് ഒഴിവാക്കി. ആരോപണത്തില്‍ ഇതോടെ കഴമ്പില്ലെന്നും കണ്ടെത്തി. കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവതി നിവിന്‍പോളിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിയും മറ്റ് ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍. ഇതിനു പിന്നാലെ താന്‍ നിരപരാധിയാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നിവിന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. തെളിവുമായി വിനീത് ശ്രീനിവാസന്‍ അടക്കം നിരവധി സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Share this Article

Leave a Comment