ന്യൂഡല്‍ഹി: എല്ലാ സ്വകാര്യസ്വത്തും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb ഡോ.രാജീവ്മേനോന്‍. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ അനുവദിക്കുന്ന ഉത്തരവിനെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയത്. സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ് അഭിനന്ദാര്‍ഹമാണെന്ന് Amb ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
ജസ്റ്റിസ് കൃഷണയ്യരുടെ സിദ്ധാതം സര്‍ക്കാറിന് വലിയ പങ്കുള്ള ഇടുങ്ങിയ സാമ്പത്തികനയമാണ് പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1978 ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധിയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. എല്ലാ സ്വകാര്യസ്വത്തും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുള്ള വിധി സുപ്രീംകോടതിയുടെ സുപ്രധാന വിധികളിലൊന്നാണെന്നും Amb ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഭരണഘടനയുടെ 39(ബി) അനുച്ഛേദത്തില്‍ പറയുന്ന സാമൂഹിക ഭൗതിക സ്വത്തില്‍ സ്വകാര്യസ്വത്തും ഉള്‍പ്പെടുമോ എന്ന പതിറ്റാണ്ടുകളുടെ നിയമപ്രശ്നത്തിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരം നല്‍കിയത്. ഒരു കമ്മ്യൂണിറ്റിയുടെ മെറ്റീരിയല്‍ റിസോഴ്‌സില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അത് സാഹചര്യത്തിനനുസരിച്ചാണെന്ന് ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.