Newsperseconds.com

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Untitled 1

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നാളെ(നവംബര്‍ 13) യെല്ലൊ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എറണാകുളം തുടങ്ങിയ ഇടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിരിക്കുന്നത്.

നവംബര്‍ 14ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. 15ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 16ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിരിക്കുന്നത്.

Share this Article

Leave a Comment