Newsperseconds.com

ദേവരഥ പ്രദക്ഷിണത്തിന് ഒരുങ്ങി കല്‍പ്പാത്തി; രഥോത്സവത്തിന് ഇന്ന് തുടക്കം

Untitled 1

പാലക്കാട്: പ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. ഇനിയുള്ള മൂന്ന് ദിവസം കാല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ പരബ്രഹ്മമൂര്‍ത്തിയായ കാശി വിശ്വനാഥപ്രഭുവും ഭഗവാന്റെ പത്‌നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാര്‍വ്വതി) ആണ്. ക്ഷേത്രത്തില്‍ രാവിലെ പൂജകള്‍ക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടര്‍ന്ന് മൂന്ന് രഥങ്ങളും പ്രദക്ഷിണവും ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക.

നവംബര്‍ ഏഴിനായിരുന്നു കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തില്‍ വൈകീട്ടാണ് ദേവരഥസംഗമം. നവംബര്‍ 16ന് രാവിലെ കൊടിയിറങ്ങും. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്‌കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു. ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരും.

Share this Article

Leave a Comment