Newsperseconds.com

ആവേശം വാനോളം; വാശിയേറിയ പ്രചരണച്ചൂടിനൊടുവില്‍ പാലക്കാട് ഇന്ന് കൊട്ടിക്കലാശം

Palakkad

പാലക്കാട്: വാശിയേറിയ പ്രചരണച്ചൂടിനും വിവാദങ്ങള്‍ക്കുമൊടുവില്‍ പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്.

മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. മുതിര്‍ന്ന നേതാക്കളടക്കം ഇന്ന് കളത്തിലിറങ്ങും.

Share this Article

Leave a Comment