റേഷന്‍ കടകളില്‍ ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇ പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റാ സെന്ററിലെ എയുഎ സെര്‍വ്വറില്‍ ഉണ്ടായ തകരാറു മൂലം ഇന്നലെ റേഷന്‍കടകളില്‍ വിതരണം മുടങ്ങി. ഇന്നു മുതല്‍ റേഷന്‍കടകള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. പല റേഷന്‍ കടകളിലും റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥയായിരുന്നു. ഒട്ടിപി യും ആധാര്‍ ഓതന്റിഫിക്കേഷനും ലഭിക്കുന്നില്ലായരുന്നു. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുന്ന അവസ്ഥയാണ്. തലേ ദിവസവും സമാന പ്രശ്‌നം റേഷന്‍കടകളില്‍ ഉണ്ടായെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.