ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് പുതുവല്‍ നികര്‍ത്തില്‍ പരേതനായ രമേശന്റെ മകന് നവീന്‍ (24), സാന്ദ്ര നിവാസില്‍ വിജയപ്പന്റെ മകന് ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിന് സമീപമായിരുന്നു സംഭവം.
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
- Related News
- Latest News