പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക് തുടരുന്നു. ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇത്തവണ ദര്‍ശനം നടത്തിയിട്ടുണ്ട്. 63 ലക്ഷം രൂപയാണ് 12 ദിവസത്തില്‍ വരുമാനം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ്ങിലും ഇത്തവണ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമര്‍പ്പിക്കാന്‍ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്ന് മണി മുതല്‍ ദീപാരാധന വരെയാണ് നെയ് വിളക്ക് സമര്‍പ്പിക്കാന്‍ അവസരം. ഒരു നെയ് വിളക്കിന് 1000 രൂപയാണ് ചാര്‍ജ്.