കൊല്ലം: ശബരിമല തീര്‍ത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കൊല്ലം ആര്യങ്കാവ് ചെക്ക്പൊസ്റ്റിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. മുപ്പതോളം പേര് ബസ്സില്‍ ഉണ്ടായിരുന്നതായാണ് സൂചന.
സേലം സ്വദേശിയായ ധനപാലന് എന്നയാളാണ് മരിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ശബരിമലയില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോയ ബസും തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബസ്സിലുണ്ടായിരുന്നവര്‍ സേലം സ്വദേശികളാണ്.പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.