തിരുവനന്തപുരം: ശ്രീനാരായണ ഗുരു ദേവനെ നെഞ്ചിലേറ്റി ആരാധിക്കുന്ന ഗോകുലം ഗോപാലന്‍ തന്റെ ഉടമസ്ഥതയിലുള്ള വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് റിസപ്ഷനില്‍ ഗുരുദേവന്റെ വിഗ്രഹപ്രതിഷ്ഠ സ്ഥാപിച്ച് മാതൃകയായി. ഏതൊരു ശ്രീനാരായണ പ്രവര്‍ത്തകനും അഭിമാനവും സന്തോഷവും നല്‍കുന്ന കര്‍മ്മമാണ് ഗോകുലം ഗോപാലന്‍ നിറവേറ്റിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ പ്രദേശമായ വെഞ്ഞാറമൂടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം കഠിനാധ്വാനം കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും ഗോകുലം ഗോപാലന്‍ വെട്ടിത്തെളിച്ച വിജയ വഴികളില്‍ ഒന്നാണ്. ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് മാറിക്കഴിഞ്ഞു.

150 -ല്‍ പരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 60 ല്‍ അധികം പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍, എം എസ് സി, ബിഎസ്‌സി, ജനറല്‍ നേഴ്‌സിങ് കോഴ്‌സുകളോടു കൂടിയുള്ള നഴ്‌സിംഗ് കോളേജ്, ബിഎസ്‌സി, ഡിപ്ലോമ കോഴ്‌സുകളോടെ പാരാമെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, 150 ല്‍ പരം വയോധികരെ സൗജന്യമായി ചികിത്സിക്കുന്ന
ജീറിയാട്രിക്ക് പാലിയേറ്റീവ് കെയര്‍ തുടങ്ങിയവയെല്ലാം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
അതു കൂടാതെ, ക്യാമ്പസിനുള്ളിലെ ശ്രീ ഗോകുലം ഭഗവതി ക്ഷേത്രം നാട്ടുകാര്‍ക്കും, ജീവനക്കാര്‍ക്കും, ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി വരുന്നവര്‍ക്കും ഒരു ആശ്വാസ കേന്ദ്രമാണ്. തിരുവനന്തപുരത്തെയും കേരളത്തിലെയും പ്രധാനപ്പെട്ട ഡോക്ടര്‍മാരുടെ സേവനം ഈ ഹോസ്പിറ്റലില്‍ ലഭ്യമാണ്. ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ നിര്‍ദ്ദേശാനുസരണം വൈസ് ചെയര്‍മാന്‍ ഡോ കെ. കെ മനോജ്, സെക്രട്ടറി ഡോ ഷീജ ജി മനോജ്, ഡീന്‍ ഡോ ചന്ദ്രമോഹന് തുടങ്ങിയവര്‍ ദൈനന്ദന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.