ബിയര്‍ കുപ്പി വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. സൈബര്‍ അക്രമത്തെ നിയമപരമായി നേരിടുമെന്നും സിപിഐമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നും മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു. സിപിഐഎം കൊല്ലം ജില്ലാ സമ്മേളന വേദിയില്‍ ബിയര്‍ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബര്‍ അതിക്രമത്തിനെതിരെയാണ് ചിന്ത ജെറോം രംഗത്തെത്തിയത്.
കൊല്ലം ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍ക്ക് ചില്ലുകുപ്പിയിലാണ് വെള്ളം നല്‍കിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. വേദിയില്‍ തവിട്ടു നിറത്തില്‍ വിതരണം ചെയ്ത കുപ്പികളില്‍ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം. ഇത്തരത്തില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളെ തുടര്‍ന്ന് ചില്ലുക്കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം എത്തിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.