പനയമ്പാടം: പാലക്കാട് അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ത്ഥികളുടേയും ബബറടക്കം കഴിഞ്ഞു. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറില്‍ നാല് അടിഖബറുകള്‍ ഒരുക്കിയാണ് നാലു കൂട്ടുകാരെയും അടക്കിയത്. മയ്യത്ത് നിസ്‌കാരത്തിനായി നൂറ്കണക്കിനാളുകളാണ് പള്ളിയിലെത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി കാണാനെത്തിയ സഹവിദ്യാര്‍ത്ഥികളുടെ പൊട്ടികരച്ചിലുകള്‍ കണ്ടുനിന്നവരുടെ ഉള്ളുലച്ചു. രാവിലെ ആറരയോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളില്‍ എത്തിച്ചത്. ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ കരിമ്പിനല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.
ചെറുവള്ളിയില്‍ അടുത്തടുത്താണ് വിദ്യാര്‍ത്ഥിനികളുടെ വീട്. നാട്ടുകാരും വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളും ബന്ധുക്കളും അടക്കം നിരവധി പേരാണ് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്. സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.