എറണാകുളം: ശബരിമല സന്നിധാനത്തെ ഡോണര്‍ റൂം പൂട്ടിക്കിടക്കുന്ന സംഭവം ഗൗരവകരമെന്ന് ഹൈക്കോടതി. പ്രത്യേക പരിഗണന ആര്‍ക്കും പാടില്ലെന്നും ഭക്തര്‍ക്ക് കിടക്കാന്‍ സ്ഥലമില്ലാത്തപ്പോഴാണ് ഡോണര്‍ റൂം പൂട്ടിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മറുപടി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടിയതിനെ തുടര്‍ന്ന് വിഷയം ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഡോണര്‍ കരാറിലെ അനുവദനീയമായ ദിവസത്തില്‍ കൂടുതല്‍ താമസം പാടില്ലെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. കൂടാതെ, ദേവസ്വവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും പ്രത്യേക പരിഗണന ഒരു ഭക്തനുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.