Newsperseconds.com

കൂര്‍ക്കഞ്ചേരിയില്‍ ബാങ്കിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; ജീവനക്കാരന്‍ അറസ്റ്റില്‍

Untitled 1

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ബാങ്കിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. പടവരാട് സ്വദേശി പ്രവീണ്‍ ആണ് 40 ഗ്രാം എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായത്. ഐഡിഎഫ്‌സി ബാങ്കിലെ കളക്ഷന്‍ ഏരിയ മാനേജരാണ് പ്രവീണ്‍. ബാങ്ക് ജോലിയുടെ മറവിലാണ് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

പ്രതിയുടെ ബൈക്കിനുള്ളില്‍ വിവിധ പാക്കറ്റുകളിലാക്കി വിതരണത്തിനായി തയ്യാറാക്കി വെച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രവീണില്‍ നിന്നും എംഡിഎംഎ വാങ്ങി ഉപയോഗിച്ചവരില്‍ ചിലര്‍ നേരത്തെ എക്‌സൈസിന്റെ പിടിയിലായിരുന്നു. പ്രവീണ്‍ നേരിട്ടാണ് ബംഗളൂരുവില്‍ നിന്നും എംഡിഎംഎ തൃശൂരില്‍ എത്തിച്ചു വില്‍പ്പന നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

Share this Article

Leave a Comment