തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന് ദാരുണാന്ത്യം. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെയും മകന്‍ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം.
പുതുകുളങ്ങര പാലത്തിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് ഋതിക് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാര്‍ മറിഞ്ഞു വീണു. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് കാറില്‍ ഉണ്ടായിരുന്നത്.