Newsperseconds.com

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 24 കാരന് ദാരുണാന്ത്യം

Untitled 1

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 24 കാരന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി എന്ന യുവാവാണ് അക്രമണത്തിനിരയായത്. തേക്കിന്‍ തോട്ടത്തില്‍ പശുവിനെ കൊണ്ട് വരാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമറിനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ദിവസങ്ങളായി മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നതും വിളകള്‍ നശിപ്പിക്കുന്നതും പതിവാണെന്നും പകല്‍ സമയങ്ങളിലടക്കം പേടിയാണ് പുറത്തിറങ്ങാനെന്നും നാട്ടുകാര്‍ പറഞ്ഞു. നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

Share this Article

Leave a Comment