Newsperseconds.com

കാണാതാകുമ്പോള്‍ സൈനബയുടെ ശരീരത്തില്‍ ധരിച്ചിരുന്നത് പതിനേഴര പവന്‍ സ്വര്‍ണ്ണം; ലക്ഷ്യം പണവും സ്വര്‍ണ്ണവും തന്നെയെന്ന് പ്രതി സമദ്

Untitled 1

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്നും കാണാതായ സൈനബയുമായി വര്‍ഷങ്ങളായുള്ള പരിചയമെന്ന് സമദിന്റെ മൊഴി. തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് സൈനബയെ കാറില്‍ കയറ്റി കൊണ്ടു പോയത്. സൈനബ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് നടക്കാറുണ്ടായിരുന്നു. സൈനബയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ സമദും സുലൈമാനും ആദ്യമേ പദ്ധതിയിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം ആറിന് സുലൈമാന്‍ തിരൂര്‍ ആശുപ്രത്രിക്ക് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.

പിറ്റേ ദിവസമാണ് കോഴിക്കോട് ബസ് സ്‌ററാന്റിന് സമീപത്ത് നിന്ന് സൈനബയെ കാറില്‍ കയറ്റിയത്. പിന്‍സീററില്‍ സമദിന്റെ സൈഡ് ഭാഗത്താണ് സൈനബ ഇരുന്നിരുന്നത്. തുടര്‍ന്ന് സൈനബയുടെ കഴുത്തില്‍ സമദ് ഷാള്‍ മുറുക്കുകയായിരുന്നു. പിന്നീട് സൈനബയുടെ സ്വര്‍ണ്ണവും ബാഗിലുള്ള പൈസയും സമദ് എടുക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെ നാടുകാണ് ചുരത്തിലെത്തി സൈനബയുടെ ശരീരം രണ്ടു പേരും കൂടി പിന്‍ സീറ്റില്‍ നിന്നുമെടുത്ത് താഴ്ചയിലേക്ക് തള്ളിയിട്ടു. പിറ്റേന്ന് രാവിലെ രണ്ടു പേരും പൈസ വീതിച്ചെടുത്തു. കാണാതാകുന്ന സമയത്ത് പതിനേഴര പവന്റെ സ്വര്‍ണ്ണം സൈനബയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.

 

 

 

 

 

 

 

 

 

Share this Article

Leave a Comment