Newsperseconds.com

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍;സംഘടനയില്‍ വ്യാപക അഴിച്ചുപണിക്ക് സാധ്യത

Rajeeev

തിരുവനന്തപുരം: ബിജെപി കേരള സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 മണിക്ക് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ആണ് പ്രസ്താവന നടത്തുന്നത്.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ അഞ്ചു വര്‍ഷത്തോളം കേരള ബിജെപി അധ്യക്ഷനായിരുന്നു കെ സുരേന്ദ്രന്റെ പിന്‍ഗാമിയായി എത്തുന്നു. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത.

ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വം അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. അംഗീകാരത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ചടങ്ങില്‍ പങ്കെടുത്തു.

പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരളത്തില്‍ മികച്ച വിജയം നേടുമെന്ന് എം.ടി. രമേശ് അഭിപ്രായപ്പെട്ടു.

Share this Article

Leave a Comment