Newsperseconds.com

വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയാം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Cargo Ship Fire

കൊച്ചി :അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകൾ ഇന്ന് മുതൽ ബുധനാഴ്ചവരെ കേരള തീരത്ത് അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

എറണാകുളം ജില്ലയിലെ തെക്കേ ഭാഗങ്ങൾ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടെയ്‌നറുകൾ അടിയാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെയ്‌നറുകൾ കണ്ടെത്തിയാൽ അതിനോട് 200 മീറ്റർ ദൂരം പാലിക്കണമെന്ന് നിർദേശം നൽകി.

കോസ്റ്റ് ഗാർഡ്, ITOPF എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരങ്ങളിൽ അടിയാനുള്ള സാധ്യത കണ്ടെത്തിയത്. കടലിൽ വാൻ ഹായ് കപ്പലിൽ നിന്ന് വീണതായി സംശയിക്കാവുന്ന വസ്തുക്കൾ കണ്ടെത്തിയാൽ സ്പർശിക്കരുതെന്നും, 112 നമ്പറിലേക്ക് ഉടൻ വിവരം നൽകണമെന്നും അധികൃതർ വ്യക്തമാക്കി.

കപ്പല്‍ നിലവില്‍ കരയില്‍നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഉള്‍ക്കടലിലാണുള്ളത്. കപ്പല്‍ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു.

Share this Article

Leave a Comment