Newsperseconds.com

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി

Capture

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ചാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. ഷാഫി പറമ്പിലും കര്‍ണാടകയിലെ മന്ത്രി എന്‍ എ ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ മുഹമ്മദ് ഹാരിസും ചേര്‍ന്നാണ് ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Share this Article

Leave a Comment