അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ വികസനത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുന്നുവെന്നും അത്തരം ജോലികള്‍ മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്.
രജിസ്റ്റര്‍ ചെയ്യാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ആശങ്ക പങ്കുവെക്കുന്ന ഹർജിയിലാണ് കോടതി ഈ പരാമർശം നടത്തിയത്.
നെട്ടൂരിലെ കാര്‍ഷിക മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിക്കുന്നവേളയില്‍ കോടതി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അവരുള്ളത് കൊണ്ടാണ് നമ്മള്‍ അതിജീവിച്ച് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.