Newsperseconds.com

സഹകരണ ബാങ്കിലെ കടബാധ്യതയെ തുടര്‍ന്ന് കണിച്ചാറില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Capture

കണ്ണൂര്‍: കടബാധ്യതയെ തുടര്‍ന്ന് കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കേരള സഹകരണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ ആല്‍ബര്‍ട്ട് കടമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് ഈ മാസം 18ന് മേല്‍നടപടി നോട്ടീസ് ലഭിച്ചിരുന്നു. പണം തിരിച്ച് അടക്കാന്‍ കഴിയാതെ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.

20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആല്‍ബര്‍ട്ട്. കൂടാതെ, പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

Share this Article

Leave a Comment