യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് മറുപടി നൽകി കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്നും യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയെന്ന് കെപിസിസി വ്യക്തമാക്കി.
മറുപടി നൽകേണ്ടത് യൂത്ത് കോൺഗ്രസ് നേതൃത്വമാണ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട് മറുപടി നൽകിയിട്ടുണ്ടെന്നും കെപി സിസി മറുപടി നൽകി.
ഇതിനിടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രാഹുലിന്റെ മൊഴിയും പ്രതികളുടെ മൊഴിയും താരതമ്യം ചെയ്താണ് പരിശോധന. കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാൽ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. സി ആർ കാർഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്സൺ മുകളേലിനേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.