Newsperseconds.com

അബിഗേല്‍ സാറ ഓയൂരിലെ വീട്ടിലേക്ക് മടങ്ങി; ആരോഗ്യനില തൃപ്തികരം

Capture

അബിഗേല്‍ സാറ ഓയൂരിലെ വീട്ടിലേക്ക് മടങ്ങി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ട് ദിവസമായി കുട്ടിയുടെ ആരോഗ്യവും മാനസിക നിലയും പരിശോധിക്കാന്‍ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു.

ചൊവ്വാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടായിരുന്നു ആറു വയസുകാരിയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Share this Article

Leave a Comment