തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ചുമതല പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന്. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. ഇന്ന് തന്നെ പുതിയ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ബിജോയ് നന്ദന്‍ ചുമതലയേല്‍ക്കും. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന് ചാന്‍സലര്‍ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ വിസി പുനര്‍നിയമനം സുപ്രിംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിധി അംഗീകരിക്കുന്നുവെന്ന് രവീന്ദ്രന്‍ അറിയിച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ സ്ഥിര ജോലിയില്‍ പ്രവേശിക്കും. റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും തന്റെ ആവശ്യപ്രകാരമായിരുന്നില്ല പുനര്‍നിയമനമെന്നും ഡോ. ഗോപിനാഥ് പറഞ്ഞു. പുനര്‍ നിയമനത്തില്‍ തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. ജസ്റ്റിസ് ജെ ബി പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്.