Newsperseconds.com

കളമേേശ്ശരി സ്‌ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം 7 ആയി

Capture

നാടിനെ നടുക്കിയ കളമേേശ്ശരി സ്‌ഫോടനത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ ഇതോടെ മരണം 7 ആയി.

7 പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനകേസിലെ പ്രതി മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്.യഹോവ സാക്ഷികളോട് ഉണ്ടായ വൈരാഗ്യമാണ് സ്‌ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പ്രതി പറഞ്ഞത്.

Share this Article

Leave a Comment