Newsperseconds.com

കേരളവര്‍മയില്‍ ജയം എസ്എഫ് ഐക്ക് തന്നെ; റീകൗണ്ടിങില്‍ മൂന്ന് വോട്ടുകള്‍ക്ക് വിജയം ഉറപ്പാക്കി കെ എസ് അനിരുദ്ധന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്

Capture

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ തെരഞ്ഞെടുപ്പ് റീകൗണ്ടിങില്‍ വിജയം ഉറപ്പാക്കി എസ്എഫ്‌ഐ. 3 വോട്ടുകള്‍ക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥി കെ എസ് അനിരുദ്ധന്‍ ആണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് റീകൗണ്ടിങ് നടന്നത്. 892 വോട്ടുകളാണ് അനിരുദ്ധന്‍ നേടിയത്. കെ എസ് യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന് 889 വോട്ടാണ് ലഭിച്ചത്.

ആദ്യത്തെ കൗണ്ടിങില്‍ ഒരു വോട്ടിന് കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് ആയിരുന്നു ജയം. എന്നാല്‍ കെ എസ് യുവിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്എഫ്‌ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ എസ് യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

Share this Article

Leave a Comment