കൊല്ലം: കനത്ത മഴയില്‍ കൊല്ലത്ത് അച്ചന്‍കോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് വനത്തിനുള്ളില്‍ കുടുങ്ങിയത്. സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണിവര്‍.
ഇന്നലെ കാട് കാണാന്‍ 11 മണിയോടെയാണ് കുട്ടികളും അധ്യാപകരും വനത്തിനുള്ളിലേക്ക് കയറുന്നത്. വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ട ഇവര്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്തതും കാരണം വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് ഒടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമത്തിനൊടുവിലാണ് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും രക്ഷപ്പെടുത്തിയത്.