Newsperseconds.com

കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Capture

തൃശ്ശൂര്‍: നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും പരാജയപ്പെട്ട കോണ്‍ഗ്രസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള കാരണങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ടു നിരത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

രാജസ്ഥാനില്‍ ഒപ്പംകൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തില്ല. പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് തിരിച്ചടി കോണ്‍ഗ്രസിനുള്ള പാഠമാണെന്നും കോണ്‍ഗ്രസ് തോല്‍വിയില്‍ സിപിഎം ആഹ്‌ളാദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment