Newsperseconds.com

ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയുടെ ഭാര്യ നവകേരള സദസില്‍

Untitled 1

തൃശൂര്‍: ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയുടെ ഭാര്യ നവകേരള സദസിലെത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നല്‍കിയത്. ഭാര്യ ഷഫ്‌നയും മക്കളും ഒന്നിച്ചാണ് സദസ്സില്‍ എത്തിയത്.

ഹനീഫയുടെ കുടുംബാംഗങ്ങളില്‍ നിന്നും നിരന്തരമായ ഭീഷണി നേരിടുന്നുണ്ടെന്നും അവകാശങ്ങള്‍ തടഞ്ഞുവെക്കുന്നതായും സംബന്ധിച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഷഫ്ന പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് തൃശ്ശൂരില്‍ നടക്കുന്ന നവകേരള സദസ്സിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

Share this Article

Leave a Comment