കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (07.12 2023) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ്കുമാര്‍ അറിയിച്ചു. റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
വി.എച്ച്.എസ്.സി, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറും, വൊക്കേഷണല്‍ ഹയര്‍ അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമായി പ്രവര്‍ത്തിക്കും.