Newsperseconds.com

ചെല്ലാനം തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് ഇനി സമാധാനത്തോടെ ഉറങ്ങാം; വാക്കു പാലിച്ച് സര്‍ക്കാര്‍; 344 കോടി രൂപയുടെ പദ്ധതി പൂര്‍ണഫലപ്രാപ്തിയിലേക്ക്

Rrrr

കേരളത്തില്‍ കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് തീരശോഷണം. ജനവാസ മേഖലകളെ ഇത് രൂക്ഷമായി ബാധിക്കാനാരംഭിച്ചതോടെയാണ് കടല്‍ത്തീര സംരക്ഷണമെന്ന ആവശ്യം മുന്നോട്ടുവരുന്നത്. എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശമേഖലയിലെ രൂക്ഷമായ കടലാക്രമണവും തീരശോഷണവും തടയുന്നതിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണഫലപ്രാപ്തിയിലേക്ക് നീങ്ങുകയാണ്.

2021-2022 ബജറ്റ് പ്രസംഗത്തിലാണ് കേരളത്തിലെ രൂക്ഷ തീരശോഷണവും കടലാക്രമണവും നേരിടുന്ന പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ പത്ത് മേഖലകള്‍ കണ്ടെത്തി നടപ്പാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കടല്‍ത്തീരശോഷണത്തെ തുടര്‍ന്ന് കടലാക്രമണം നിത്യദുരിതമായി മാറിയ കൊച്ചിയിലെ ചെല്ലാനം പഞ്ചായത്തിന് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കി. 344 കോടി രൂപയുടെ പദ്ധതി പ്രദേശത്ത് നടപ്പിലാക്കാന്‍ തീരുമാനമായി. ചെല്ലാനമാണ് സംസ്ഥാനത്ത് ഏറ്റവും ഗുരുതരമായ രീതിയില്‍ തീരശോഷണവും കടലാക്രമണവും നേരിടുന്ന മേഖല.

തുടര്‍ന്ന് 344.20 കോടി രൂപ ചെലവില്‍ ചെല്ലാനത്തെ തകര്‍ന്ന കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണത്തിനും പുലിമുട്ടുകളുടെ നിര്‍മാണത്തിനുമുള്ള പദ്ധതി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്് കോര്‍പറേഷനെ എസ്പിവി ആക്കികൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2021 ല്‍ ചേര്‍ന്ന കിഫ്ബിയുടെ നാല്‍പ്പത്തിരണ്ടാമത് ബോര്‍ഡ് യോഗം പദ്ധതിക്ക് ധനാനുമതി നല്‍കി.ഇതില്‍ 254.20 കോടി രൂപ തകര്‍ന്ന കടല്‍ഭിത്തിയെ ടെട്രാപോഡുകള്‍ ഉപയോഗിച്ച് പത്തുകിലോമീറ്റര്‍ നീളത്തില്‍ പുനര്‍നിര്‍മിക്കുന്നതിനും 90 കോടി രൂപ ബസാര്‍,കണ്ണമാലി മേഖലയില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനും വേണ്ടിയാണ്. ഇതേത്തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരായ യുഎല്‍സിസിഎസ് ന് 2022 ജനുവരി മൂന്നിന് സൈറ്റ് കൈമാറി.

അതേത്തുടര്‍ന്ന് കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തി നടപ്പാക്കുന്ന ചെല്ലാനം കടല്‍ഭിത്തി-പുലിമുട്ട് നിര്‍മാണ പദ്ധതി സമയക്രമമനുസരിച്ച് പുരോഗമിച്ചുവരികയാണ്.ഇതുവരെ 93 ശതമാനം ഭൗതിക പുരോഗതിയാണ് പദ്ധതിയില്‍ കൈവരിക്കാന്‍ കഴിഞ്ഞത്. പദ്ധതിക്കായി വകയിരുത്തിയ തുകയുടെ 92 ശതമാനവും ചെലവഴിച്ചുകഴിഞ്ഞു. കടല്‍ഭിത്തിയുടെ 6.64 കിലോമീറ്റര്‍ ഭാഗം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബസാര്‍ പുലിമുട്ടുകളില്‍ ആറെണ്ണത്തില്‍ 3 എണ്ണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മൂന്നെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കടല്‍ഭിത്തി പദ്ധതിക്കാവശ്യമുള്ള 2ഠ ടെട്രാപോഡുകള്‍ 60982 എണ്ണംനിര്‍മിച്ചുകഴിഞ്ഞു. ഇതില്‍ 56914 എണ്ണം നിശ്ചിതഇടങ്ങളില്‍ സ്ഥാപിച്ചും കഴിഞ്ഞു.3.5ഠ ടെട്രാപോഡുകളില്‍ 51854 എണ്ണം (97.73%) കാസ്റ്റ് ചെയ്തു കഴിഞ്ഞു.ഇതില്‍ 51651 എണ്ണം(97.35%) സ്ഥാപിച്ചും കഴിഞ്ഞു.5ഠ വിഭാഗത്തില്‍ വരുന്ന ടെട്രാപോഡുകളില്‍ 7386 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.ഇതില്‍ 3957 എണ്ണം സ്ഥാപിക്കപ്പെട്ടു.ആടഏ2,ആഠഏ4,ആഠഏ3 എന്നിവ പൂര്‍ത്തീകരിച്ചു.470 മീറ്റര്‍ ആര്‍സിസി വാക്ക് വേ,പുത്തന്‍തോട് റീച്ചിലെ 327 മീറ്റര്‍, ഹാര്‍ബര്‍ റീച്ചില്‍ ബാക്കിയുണ്ടായിരുന്ന 143 മീറ്റര്‍ വാക്ക് വേ എന്നിവ പൂര്‍ത്തീകരിച്ചു.ബാക്കിയുള്ള പുലിമുട്ടുകളുടെ നിര്‍മാണം സമയംക്രമം അനുസരിച്ച് പുരോഗമിക്കുകയാണ്.2ഠ,5ഠ ടെട്രാപോഡുകള്‍ പുലിമുട്ടുകളില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

Share this Article

Leave a Comment