Newsperseconds.com

സിസിടിവി ഉളള റോഡുകള്‍ റൂട്ട്മാപ്പില്‍ രേഖപ്പെടുത്തി; ഒഎല്‍എക്‌സില്‍ നോക്കി വ്യാജ നമ്പര്‍ പ്ലേറ്റ്; ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ സിനിമയെ വെല്ലുന്ന ആസൂത്രണം

Untitled 1

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഒന്നാം പ്രതി പത്മകുമാറിന്റെ കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. രണ്ടാം പ്രതിയായ ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുമായാണ് രാവിലെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. പ്രതികളെ ഇന്നലെ രാത്രി വരെ പോലീസ് ചോദ്യം ചെയ്തതിനു ശേഷമാണ് തെളിവെടുപ്പിനെത്തിച്ചത്. വലിയ രീതിയുള്ള പൊലീസ് സുരക്ഷയിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫോറന്‍സിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിട്ടുണ്ട്.

അതേ സമയം, തട്ടികൊണ്ടു പോകല്‍ നടത്തിയത് റൂട്ട്മാപ്പ് തയ്യാറാക്കിയാണെന്നും സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ഉള്ള റോഡുകളും ഇല്ലാത്ത വഴികളടക്കം ഇവരുടെ റൂട്ട്മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഫോണില്‍നിന്നാണ് പൊലീസിന് ബ്ലൂ പ്രിന്റ് ലഭിച്ചത്. കൂടാതെ ഒഎല്‍എക്‌സില്‍ നോക്കി വില്‍ക്കാന്‍ വെച്ചിരിക്കുന്ന കാര്‍ നോക്കിയാണ് വ്യാജ നമ്പര്‍ കണ്ടെത്തിയത്. വളരെ കൃത്യമായ പ്ലാനോട് കൂടിയാണ് തട്ടിക്കൊണ്ടു പോകലിന് ആസൂത്രണം നടത്തിയതെന്നും എന്നാല്‍ എവിടെയാണ് പാളിപ്പോയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും പത്മകുമാര്‍ പോലീസിനോട് പറയുകയുണ്ടായി. തങ്ങളെ കുറിച്ച് എങ്ങനെയാണ് പോലീസിന് വിവരം ലഭിച്ചതെന്നും പത്മകുമാറും കുടുംബവും ഒരുപാട് തവണ പോലീസിനോട് ചോദിച്ചു.

 

Share this Article

Leave a Comment