Newsperseconds.com

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന; എല്‍ഡിഎഫ് യോഗം ഈ മാസം 24-ന് ചേരും

Capture

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള എല്‍ഡിഎഫ് യോഗം ഈ മാസം 24-ന് ചേരും. ഗവര്‍ണറുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമുണ്ടാവുക. സത്യപ്രതിജ്ഞയുടെ തീയതി യോഗത്തില്‍ തീരുമാനിക്കും. വകുപ്പുകളുടെ കാര്യത്തിലും തീരുമാനമുണ്ടാക്കും.

കൂടാതെ, ആന്റണി രാജു , അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്ക് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരെ പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. എറണാകുളത്തെ മാറ്റി വെച്ച നവകേരള സദസില്‍ പുതിയ മന്ത്രിമാരെ പങ്കെടുപ്പിക്കാനും ധാരണയായിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബറോടെ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്‍ഡിഎഫിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.

Share this Article

Leave a Comment