Newsperseconds.com

വണ്ടിപ്പെരിയാര്‍ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി കുട്ടിയുടെ ബന്ധുക്കള്‍

Capture

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍
പ്രതി അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാനൊരുങ്ങി
കുട്ടിയുടെ കുടുംബം. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പ്രതിഷേധം. പിഞ്ചുകുഞ്ഞിനെ ക്രീരമായി പീഡിപ്പിച്ച പ്രതിയെ കോടതി വെറുതെ വിട്ടതില്‍ കുഞ്ഞിന്റെ രക്ഷിതാക്കള്‍ കോടതി വരാന്തയില്‍ അന്നും തന്നെ പ്രതിഷേധമറിയിച്ചിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് വണ്ടിപ്പരിയാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധം നടത്തുന്നത്. കേസില്‍ പ്രതിയെ വെറുതെ വിട്ടത് പോലീസിന്റെ വീഴ്ചയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിധിയില്‍ പറയുന്നു. അതേ സമയം, കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.

Share this Article

Leave a Comment