മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻ്ററുകൾ താത്ക്കാലികമായി അടച്ചു. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തിയാണ് ജില്ലയിലെ ഇക്കോ ടൂറിസം സെൻ്ററുകൾ അടച്ചത്. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ശക്തമായ മഴ ശക്തമാകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്.