Newsperseconds.com

‘കണ്ണൂർ എന്താണെന്ന് ഗവർണർക്ക് അറിയില്ല’; ​ഗവർണറുടെ ബ്ലഡി കണ്ണൂർ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Untitled Design (21)

​ഗവർണറുടെ ബ്ലഡി കണ്ണൂർ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ എന്താണെന്ന് ഗവർണർക്ക് അറിയില്ല. പഴശ്ശിയും കേരള വർമ്മയും എവിടെത്തുകാരാണെന്ന് ഗവർണർക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്ക് പറയുമ്പോൾ ഗവർണർ സൂക്ഷിക്കണം. കർഷക സമരങ്ങളുടെ നാടാണ് കണ്ണൂർ. തൊഴിലാളി സമരങ്ങളുടെ നാടാണ് കണ്ണൂർ. വിശപ്പ് മാറ്റാനുള്ള സമരങ്ങൾ നടന്ന നാടാണ് കണ്ണൂരെന്നും നവ കേരള സദസിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഒരു നാടിനെ അധിക്ഷേപിക്കുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണെന്നും അടൂർ നവകേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞു. ‘മുഖ്യമന്ത്രി കണ്ണൂര്കാരനല്ലേ, കണ്ണൂരിന്റെ ബ്ലഡി ഹിസ്റ്ററി അറിയാം’ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍.

കണ്ണൂരിന്റെ ‘ബ്ലഡി ഹിസ്റ്ററി’ തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും ഇന്ന് പ്രതികരിച്ചിരുന്നു. ഗവർണർ പദവിയോടുള്ള ബഹുമാനംകൊണ്ടാണ് ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത്’ എന്ന് പറയാത്തത്.എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

 

Share this Article

Leave a Comment