Newsperseconds.com

കേരളത്തില്‍ ഒമിക്രോണ്‍ ഉപവകഭേദം; അതീവ ജാഗ്രത നിര്‍ദ്ദേശിച്ച് ആരോഗ്യ വകുപ്പ്

Capture

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശിച്ച് ആരോഗ്യ വകുപ്പ്. സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അതോടൊപ്പം കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

എന്നാല്‍ അതിവേഗം പടരുന്ന ജെ എന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തണം എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങളാണ് ഇതിന് കാണപ്പെടുന്നത്. ഒരാഴ്ചക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത്.

Share this Article

Leave a Comment