Newsperseconds.com

എന്തുവേണമെങ്കിലും പ്രതിഷേധക്കാർക്ക് തന്നെ ചെയ്യാം, തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമെന്ന് ​ഗവർണർ

Untitled Design (31)

കാലിക്കറ്റ് സർവകലാശാലയിലെ റോഡിലെത്തി ​ഗവർണർ. സംസ്ഥാനത്തെ പൊലീസ് സേനയെ അഭിനന്ദിച്ച ​ഗവർണർ, രാജ്യത്തെ മികച്ച പൊലീസ് സേനകളിലൊന്നാണ് കേരള പൊലീസ് എന്ന് പറ‍ഞ്ഞു. പൊലീസിന് തനിക്കെതിരെ ഒരു പരാതിയും ഇല്ല. പൊലീസിനെ അവരുടെ ചുമതല നിർവഹിക്കാൻ അനുവദിക്കുന്നില്ല. തനിക്ക് ഒരു സുരക്ഷയുടെയും ആവശ്യമില്ല. അത് ഡിജിപിയോട് പറഞ്ഞിട്ടുണ്ട്. തന്നോ‌ട് ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവരെ സ്വാ​ഗതം ചെയ്യുന്നുവെന്നും ​ഗവർണർ പറഞ്ഞു. താൻ കോഴിക്കോട് മാർക്കറ്റിലേക്കാണ് ഇപ്പോൾ പോകുന്നത് . എന്തുവേണമെങ്കിലും പ്രതിഷേധക്കാർക്ക് തന്നെ ചെയ്യാം. തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമാണ്. ഭീഷണിയ്ക്ക് വഴങ്ങന്ന ആളല്ല താനെന്നും ​ഗവർണർ പറഞ്ഞു.

കേരളത്തിലെ സിസ്റ്റത്തെ പ്രകോപിക്കുന്നതല്ലെ താങ്കളുടെ നടപടികൾ എന്ന ചോദ്യത്തിന്. കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണ്? കേരള സദസിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നു. എന്നാൽ പരിഹാരം കാണുന്നുണ്ടോ? കേരള സദസിനായി വലിയ തോതിൽ പണം ചിലവാക്കുന്നു.

കേരളത്തിലെ ജനങ്ങൾ തന്നെ സ്നേഹിക്കുന്നുണണ്ട്.താൻ തിരിച്ച് ജനങ്ങളെയും സ്നേഹിക്കുന്നു.
താൻ ഈ രാജ്യത്തെ കോൺസ്റ്റിറ്റ്യൂഷണൽ ഹെഡ് ആണ്. അതുകൊണ്ടുതന്നെ പൊലീസിന്റെ അനുവാദത്തോ‌ടെയാണ് താൻ ഈ ​ഗസ്റ്റ്ഹൗസിൽ താമസിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ ഓട്ടോണമി സംര്കഷിക്കുക എന്നുള്ളതാണ് തന്റെ ദൗത്യം.

‘ബ്ലഡി കണ്ണൂർ’ എന്ന പരാമർശത്തിന് മറുപടി പറഞ്ഞ ​ഗവർണർ. താൻ പറഞ്ഞത് കണ്ണൂരിലെ ജനങ്ങളെ കുറിച്ചല്ലെന്നും . കണ്ണൂരിലെ ആളുകൾ സ്നേഹമുള്ളവരാണെന്ന് പറ‍ഞ്ഞു. കേരളത്തിൽ ഫാസിസം വരുന്നത് കണ്ണൂരിൽ നിന്നാണ്.

Share this Article

Leave a Comment