Newsperseconds.com

നവകേരള സദസ് അലങ്കോലമാക്കാന്‍ ആസൂത്രണം നടത്തി ആളെ വിടുന്നു; മുഖ്യമന്ത്രി

Capture

കൊല്ലം: നവകേരള സദസ് അലങ്കോലമാക്കാന്‍ ആസൂത്രണം നടത്തി ആളെ വിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. പുനലൂരില്‍ സദസ്സില്‍ താന്‍ സംസാരിക്കവെ ഒരാള്‍ പാഞ്ഞടുത്തതും ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി അലങ്കോലമാക്കാന്‍ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാല്‍ എല്ലാവരും സംയമനത്തോടെയാണ് പ്രതികരിച്ചത്. ചിലയിടത്ത് മാധ്യമങ്ങള്‍ കൂടി പ്രതിഷേധങ്ങളുടെ ആസൂത്രണം നടത്തി. പ്രതിഷേധക്കാര്‍ നില്‍ക്കുന്നയിടത്ത് മാധ്യമ പ്രവര്‍ത്തക ക്യാമറയുമായി നിന്നു. എക്സ്‌ക്ലൂസീവ് ആയി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Share this Article

Leave a Comment